കേശവദേവിന്റെ ജീവിതവും കാലവും



കേശവദേവ് എന്ന വിപ്ലവകാരി


1904 ആഗസ്റ്റ് മാസത്തില്‍ വടക്കന്‍ പറവൂരിനടുത്ത് കെടാമംഗലത്തു നല്ലേടത്തു വീട്ടിലാണ് പപ്പുപിള്ളയുടെയും കാര്‍ത്ത്യായനി അമ്മയുടെയും പുത്രനായി കേശവദേവ് എന്ന് പിന്നീട് അറിയപ്പെട്ട കേശവപിള്ള ജനിച്ചത്. തൊട്ടുകൂടാത്തവരെയും തീണ്ടീക്കൂടാത്തവരെയും വഴിമാറിപ്പോകാനാജ്ഞാപിക്കുന്ന, മേല്‍ജാതിക്കാരുടെ ഒച്ചയാട്ടലുകള്‍ കേട്ട് നല്ലേടത്തു തറവാട്ടില്‍ ചോദിക്കാത്ത ചോദ്യങ്ങളും അടങ്ങാത്ത സമരതൃഷ്ണയുമായി കേശവന്‍ വളര്‍ന്നു. ജാതീയ ഉച്ചനീചത്വങ്ങളെ എതിര്‍ത്ത സംഘടനയായതിനാല്‍ തേര്‍ഡ് ഫോറം വരെ മാത്രം പഠിച്ച കേശവന്‍ ആര്യസമാജത്തില്‍ ചേര്‍ന്നു. പിള്ള എന്നത് ജാതിയെ വെളിപ്പെടുത്തുന്നതാകയാല്‍ അത് ഉപയോഗിക്കാന്‍ പാടില്ല, അങ്ങനെ കേശവപിള്ള കേശവദേവ് ആയി.

റഷ്യന്‍ വിപ്ലവം ഇന്ത്യയിലുണര്‍ത്തിയ ചിന്താവിപ്ലവത്തിന്‍റെ പ്രതിനിധിയായി തിരുവിതാംകൂറില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനമാരംഭിച്ചു. ദേവ് കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റുകാരിലൊരാളായി. ആലപ്പുഴയില്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്‍റെ വിത്തുവാരിയെറിഞ്ഞ ചുരുക്കം ചിലരില്‍ ഒരാളായിരുന്നു ദേവ്. ട്രേഡ് യൂണിയന്‍ ഓഫീസുകളില്‍ കയറിയിറങ്ങി മാര്‍ക്സിസ്റ്റത്തിന്‍റെ അക്ഷരമാലകള്‍ പഠിപ്പിച്ചു. എങ്കിലും തൊഴിലാളിയായ അദ്ദേഹം പുസ്തകങ്ങളില്‍ നിന്നല്ല, മറിച്ച് കണ്‍മുമ്പില്‍ വലുതായി വന്ന ജീവിതത്തില്‍ നിന്നാണ് അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങളെ സൃഷ്ടിച്ചത്.

പഴഞ്ചനും പിന്തിരിപ്പനുമായ എല്ലാ ആശയങ്ങള്‍ക്കും ദേവ് എതിരായിരുന്നു. ജാതി, മതം, പ്രാദേശികത്വം തുടങ്ങിയ എല്ലാ ചിന്താഗതികളെയും എതിര്‍ത്തു കൊണ്ടാണ് ദേവ് പൊതുരംഗത്തേക്ക് കടന്നു വന്നത്.

ദേവ് തുറന്ന പോരാളിയും എതിരാളിയുമായിരുന്നു. ശത്രുപാളയത്തില്‍ ഒറ്റയ്ക്കു കയറി സകലതും തല്ലിത്തകര്‍ക്കുന്ന കമാന്‍ഡോയുടെ കര്‍മ്മശേഷിയും ആത്മവിശ്വാസവുമായിരുന്നു. 'എതിര്‍പ്പ്' കേശവദേവിന് ഏറ്റവും ഇഷ്ടപ്പെട്ട വാക്ക് അതായിരുന്നു. 'എതിര്‍പ്പ്' അദ്ദേഹത്തിന് സ്വന്തം ജീവിതത്തിന്‍റെ തത്ത്വശാസ്ത്രം തന്നെയായിരുന്നു. അദ്ദേഹത്തിന്‍റെ ആത്മകഥയുടെ പേരും 'എതിര്‍പ്പ്' എന്നാണ്.

വ്യക്തമായ ലക്ഷ്യങ്ങളോടെ ഒരു തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയകക്ഷി രൂപം കൊണ്ടപ്പോള്‍ ദേവ് അതില്‍ അംഗമായില്ല. അദ്ദേഹം രാഷ്ട്രീയം വിട്ട് നാടകകൃത്തായി. നാടകവേദിയുമായി നേരിട്ട് ബന്ധപ്പെടുകയും പ്രൊഫഷണല്‍ നാടകസംഘങ്ങള്‍ക്കായി തന്നെ നിരവധി നാടകങ്ങള്‍ രചിക്കുകയും ചെയ്ത ആളാണ് കേശവദേവ്. ദേവ് ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ സര്‍ക്കാരുദ്യോഗസ്ഥനായുള്ളൂ. അത് ആകാശവാണിയിലെ ഡ്രാമ പ്രൊഡ്യൂസറായിട്ടാണ്. എന്നും താന്‍ പ്രചാരകനാണെന്ന് അഭിമാനപൂര്‍വ്വം പറഞ്ഞിരുന്ന സാഹിത്യകാരനാണ് ദേവ്. മൊത്തം പന്ത്രു നാടകങ്ങളും മൂന്ന് ഏകാങ്ക നാടക സമാഹാരങ്ങളും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്‌. ജാതിചിന്തക്കെതിരെ നാടാകെ ആഞ്ഞടിച്ച കൊടുങ്കാറ്റ് ദേവിന്‍റെ മനസ്സിലും ചലനങ്ങള്‍ സൃഷ്ടിച്ചു. ഉച്ചനീചത്വങ്ങള്‍ക്കെതിരെ ഉണര്‍ന്ന് പൊരുതുമ്പോള്‍ അതൊരു മാര്‍ഗ്ഗമായി തോന്നി.<

കുറെക്കാലം സമാജപ്രവര്‍ത്തനങ്ങളുടെ പേരില്‍ കഴിഞ്ഞു കൂടിയപ്പോള്‍ ഒട്ടനവധി വ്യക്തികളുമായി അടുക്കാന്‍ അവസരം ലഭിച്ചു. കേസരി ബാലകൃഷ്ണപിള്ള, എ.കെ.പിള്ള, ബോധേശ്വരന്‍ തുടങ്ങിയവര്‍. ദേവ് ആദ്യമായി ഒരു കഥയെഴുതിയത് ഇക്കാലത്താണ്. തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ടിരുന്ന മഹിളാമന്ദിരം എന്ന മാസികയില്‍ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു.

ദേവിന്‍റെ ചെറുകഥകളും ലേഖനങ്ങളും സഹോദരന്‍, മഹിളാമന്ദിരം, സ്വരാജ്, ഭജേ ഭാരതം എന്നീ പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിക്കുകയുായി. മലയാളരാജ്യത്തിലും, ഭജേ ഭാരതത്തിലും പത്രാധിപരായി ജോലിനോക്കുവാനും ദേവിന് അവസരം ലഭിച്ചു.

ജീവിതം ജീവിച്ച് പഠിക്കണം എന്നുറക്കെ പറഞ്ഞിരുന്ന കേശവദേവ്, സ്വാനുഭവങ്ങളില്‍ നിന്നും സമ്പാദിച്ച വിഷയങ്ങളാണ് കലയുടെ വര്‍ണ്ണം നല്‍കി പില്‍ക്കാലത്ത് മഹനീയ രചനകളാക്കി മാറ്റിയത്. അദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങളിലും അത് പ്രതിഫലിച്ചിരുന്നു. പഴമയോടുള്ള നിഷേധവും സമുദായത്തിലെ ഉച്ചനിചത്വങ്ങള്‍ക്കെതിരായ പോരാട്ടവും. സാഹിത്യ രചനയില്‍ മാത്രം ഒതുക്കി നിറുത്തിയതായിരുന്നില്ല ആ വിപ്ലവകാരിയുടെ ജീവിതം. കേരളത്തിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം ഉടലെടുക്കുന്നതിനു മുമ്പുതന്നെ കമ്മ്യൂണിസ്റ്റ് ആശയഗതിയുടെ പ്രചാരകനായിരുന്നു കേശവദേവ്.

തൊഴിലാളി പ്രസ്ഥാനത്തിനു വേണ്ടി രാപകലില്ലാതെ അദ്ധ്വാനിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ നിശയുടെ നിശബ്ദതയില്‍ പൊതുനിരത്തിലെ വിളക്കിന്‍ ചുവട്ടിലിരുന്ന് അദ്ദേഹം കഥകളെഴുതി. ഉള്ളില്‍ തിളച്ചു മറിഞ്ഞിരുന്ന വിപ്ലവബോധം ദേവിനെ പട്ടിണിപ്പാവങ്ങള്‍ക്കിടയിലേക്ക് ഇറക്കി വിട്ടുവെങ്കില്‍ അവിടെ നിന്നുണ്ടായ അനുഭവങ്ങളുടെ തീയില്‍ കാച്ചിയെടുത്തതാണ് അദ്ദേഹത്തിന്‍റെ കൃതികള്‍ പലതും.

ദേവിന്‍റെ ചിന്തയിലും കാഴ്ചപ്പാടിലും പിന്നീട് ശ്രദ്ധേയമായ പല മാറ്റങ്ങളും വന്നു. കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രത്തോടും പ്രവര്‍ത്തനരീതിയോടും വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന ഒരു കേശവദേവിനെയാണ് പിന്നീട് കേരളം കത്.

അക്കാലത്ത് അദ്ദേഹം എഴുതിയ ഒരു ലഘുരേഖയുടെ പേര് 'അഗ്നിയും സ്ഫുലിംഗവും' എന്നാണ്. വിപ്ലവാനന്തര റഷ്യയില്‍ പ്രകടമായ മാറ്റങ്ങള്‍ ദേവെന്ന വിപ്ലവകാരിക്ക് സ്വീകാര്യമായില്ല. ഈ ഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധചേരിയുടെ ശക്തനായ വക്താവായി തന്നെ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. ആ ലക്ഷ്യവും കൊണ്ട്‌ സാഹിത്യരചന നടത്താനും ദേവ് മടിച്ചില്ല. 'ഞാനിപ്പകമ്മ്യൂണിസ്റ്റാകും', 'മഴയങ്ങും കുടയിങ്ങും'തുടങ്ങിയ നാടകങ്ങള്‍ രാഷ്ട്രീയ പ്രാധാന്യമുള്ളവയാണ്. അദ്ദേഹം രാഷ്ട്രീയം വിട്ട് നാടകകൃത്തായി.

ഇതിനിടയില്‍ അദ്ദേഹം വിവാഹിതനുമായി. കുറച്ചുകാലം നാടകരംഗവുമായി സഹകരിച്ചു നടന്നതു കൊണ്ട്‌ സാമ്പത്തിക ഭദ്രത കൈവരിക്കാന്‍ കേശവദേവിന് കഴിഞ്ഞു. ആ വിവാഹബന്ധം പൊരുത്തക്കേടുകള്‍ മാത്രമായിരുന്നു. വീട്ടില്‍ സ്വസ്ഥമായി കഴിയുവാന്‍ ദേവിന് സാദ്ധ്യമായില്ല. അദ്ദേഹം സഞ്ചാരം തുടര്‍ന്നു.

വിപ്ലവകാരിയില്‍ നിന്ന് ഉജ്ജ്വലനായ സാഹിത്യകാരനിലേക്കുള്ള വളര്‍ച്ചയായിരുന്നു. 1930-1975 നു ഇടക്കാണ് കേശവദേവ് ചെറുകഥകളും നോവലുകളും രചിച്ചത്. കേശവദേവിന്‍റെ ബഹുഭൂരിഭാഗം ചെറുകഥകളിലും ഇടത്തരക്കാരുടെയും അതിനു താഴെയുള്ള നിര്‍ദ്ധനരുടെയും ജീവിതമാണ് ചിത്രീകരിച്ചിട്ടുള്ളത്. പല കഥകളിലും എന്തെങ്കിലും ഒരാശയം ശക്തമായി വായനക്കാരന് പകര്‍ന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ എഴുതിയവയാണെന്ന് സ്പഷ്ടം.

ഇതിനിടയിലാണ് കേശവദേവിന് തിരുവനന്തപുരം റേഡിയോ നിലയത്തില്‍ ഡ്രാമാ പ്രൊഡ്യൂസറായി നിയമനം കിട്ടിയത്. അങ്ങനെ ദേവിന് വീും സാമ്പത്തിക ഭദ്രത കൈവന്നു. ദേവ് വീണ്ടും വിവാഹിതനായി. കേശവദേവിന്‍റെ ആരാധികയായിരുന്ന സീതാലക്ഷ്മി. തകര്‍ന്നുപോയ സ്വന്തം കുടുംബജീവിതത്തിന് പുതിയ ഒരടിസ്ഥാനമുറപ്പിക്കാന്‍ ദേവ് പ്രകടിപ്പിച്ച വെമ്പലാണ് ഈ സാഹസികതയ്ക്ക് പിന്നിലുണ്ടായിരുന്നത്.

ഈ പുതിയ മാനസികാവസ്ഥയിലാണ് അദ്ദേഹത്തിന് കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത അയൽക്കാർ എന്ന നോവല്‍ രചിച്ചത്. യുവത്വത്തിന്‍റെ ആര്‍ജ്ജിതചൈതന്യം അറുപത്തിയാറു വയസ്സ് കഴിഞ്ഞ കേശവദേവിനെ അച്ഛനാക്കി (1967 ജനുവരി 14). സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്‍റെ പ്രസിഡന്‍റ് പദവി (1966-68), സോവ്യറ്റ്ലാന്‍റ് നെഹ്റു അവാര്‍ഡ് (1970), കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് (1974-77) ഇതെല്ലാം കേശവദേവിന് ആഹ്ളാദവും ആശ്വാസവും നല്‍കി.

അദ്ദേഹത്തിന്‍റെ ആദ്യ നോവലായ 'ഓടയില്‍നിന്ന്' പലതവണ പാഠപുസ്തകമാക്കിയിട്ടുണ്ട്‌.

കേശവദേവിന്‍റെ ജീവിതത്തെയും അദ്ദേഹത്തിന്‍റെ സൃഷ്ടികളെക്കുറിച്ചും എഴുതുമ്പോള്‍ ആത്മകഥയായ എതിര്‍പ്പിന് ഏറെ പ്രസക്തിയുണ്ട്‌. ജീവിതത്തില്‍ സകലതിനേയും എതിര്‍ക്കുകയെന്ന സ്വഭാവം നൈസര്‍ഗ്ഗികമായി തനിക്ക് എങ്ങനെ ലഭിച്ചു എന്നതിനെ നിഷ്പക്ഷ മനോഭാവത്തോടെ ഒന്നു നോക്കിക്കാണുവാനാണ് ദേവ് ഇതില്‍ ശ്രമിച്ചിരിക്കുന്നത്. നല്ലൊരു നോവലിന്‍റെ ശൈലിയില്‍ എഴുതിയിട്ടുള്ളതാണ് ഈ ആത്മകഥ.

ദേവിന്‍റെ ആരോഗ്യം ക്രമേണ കുറഞ്ഞുവന്നു. രോഗബാധിതനായി അദ്ദേഹം കുറെക്കാലം എരിഞ്ഞടങ്ങിയ ഒരഗ്നി പര്‍വ്വതം പോലെ മുടവന്‍മുഗളില്‍ ലക്ഷ്മിനിലയത്തിലും, ആശുപത്രികളിലും കിടന്നു. സാമ്പത്തികപരാധീനത കൊണ്ടാവാം മകന്‍ സാഹിത്യപരീക്ഷണം നടത്താന്‍ അച്ഛന്‍ ആഗ്രഹിച്ചില്ല. എട്ടാം ക്ലാസ്സു മുതല്‍ അച്ഛന്‍റെ കിടക്കയ്ക്കരികില്‍ അച്ഛനു മരുന്നു കൊടുത്തും സ്നേഹപരിചരണങ്ങളുമായിരുന്ന മകന്‍ ഒരു വലിയ ഡോക്ടറായി കാണാനാണ് അച്ഛന്‍ ആഗ്രഹിച്ചത്. 1983 ജൂലായ് 1, അന്നാണ് എതിര്‍പ്പിന്‍റെ സൂര്യന്‍ എരിഞ്ഞടങ്ങിയത്. ഒരു കാലഘട്ടം മുഴുവന്‍ ചുഴറ്റിയടിച്ചു കൊണ്ടിരുന്ന കൊടുങ്കാറ്റു നിലച്ചു.

ജീവിതത്തിന്‍റെ ആഴങ്ങള്‍ ദേവിന് അപ്രാപ്യമായിരുന്നു. ഔന്നത്യത്തെ അദ്ദേഹം ഉന്മുഖമാക്കിയിരുന്നില്ല, ആര്‍ത്ഥികതലത്തിലുള്ള മനുഷ്യസ്വാതന്ത്രിയവും. മനുഷ്യത്വത്തിന്‍റെ വികസനവും ആത്മാഭിമാനത്തിന്‍റെ പ്രസരണവുമായിരുന്നു ദേവിന് ഏറ്റവും പ്രിയങ്കരങ്ങളായ വിഷയങ്ങള്‍. സ്വന്തം കാലില്‍ നില്‍ക്കാനും സ്വന്തമായി സ്വാതന്ത്ര്യസമരം നടത്താനും സ്വന്തമായി അന്തസ്സും, അഭിമാനവും നിലനിര്‍ത്താനും അന്യരുടെ വിമോചനത്തിനു വേി ത്യാഗം സഹിക്കാനും ദേവ് സ്വന്തം കൃതികളില്‍ കൂടി കേരളജനതയ്ക്കു പ്രചോദനം നല്‍കി ദേവ് മലയാളസാഹിത്യത്തിനു അസുലഭകാന്തി വര്‍ഷിക്കുന്ന ജോതിസ്സാണെന്നതിനു സംശയമില്ല.

പി.കേശവദേവ് - പ്രഭാഷകൻ


നാല്പതു വയസ്സു കഴിഞ്ഞ ഏതൊരു മലയാളിയുടെയും ഓര്‍മ്മകളില്‍ തിങ്ങി നിറഞ്ഞു നില്‍ക്കു എതിര്‍പ്പിന്റെ ഇടിമുഴക്കം പോലെയുള്ള ഒരു ശബ്ദത്തിന്റെ അനുഭവമുണ്ട്.

പ്രസംഗവേദി ഒന്നാകെ ഇളക്കിമറിച്ചു കൊണ്ടുള്ള പ്രതിഷേധത്തിന്റെയും സമരത്തിന്റെയും മാറ്റൊലി ഒരിക്കല്‍ കേട്ടാല്‍, ഒരിക്കലനുഭവിച്ചാല്‍ ദേവിനെ മറക്കാന്‍ ആര്‍ക്കുമാവില്ല. ദേവ് തന്റെ പ്രസംഗങ്ങളില്‍ ഒട്ടും കരുണ കൂടാതെ അനാചാരങ്ങളെയും അതിനെ പ്രേരിപ്പിക്കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും നിശിതമായി വിമര്‍ശിച്ചിരുന്നു.

ലക്ഷക്കണക്കിനു ആരാധകരെ സൃഷ്ടിക്കുന്നതിനോടൊപ്പം കേശവദേവിന്റെ മരണത്തിനു ശേഷം പോലും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ നിരന്തരം പീഡിപ്പിക്കുവാനൊരുങ്ങുന്ന കുതന്ത്രശാലികളായ ഒരു ശത്രു വളയത്തെയും ഇതു സൃഷ്ടിച്ചു.

പി.കേശവദേവ് - രാഷ്ട്രീയക്കാരൻ


കഷ്ടിച്ച് 14 വയസുള്ളപ്പോള്‍ കേശവന്‍ ഒരു ജോലി തേടി വീടുവിട്ടിറങ്ങി. അവന്‍ പല അല്ലറചില്ലറ ജോലികളിലേര്‍പ്പെട്ടുവെങ്കിലും ഒന്നിലും ഉറച്ചുനിന്നില്ല. അപ്പോഴും കണ്ണില്‍ പെടുന്ന ഒരു പുതിയ പുസ്തകം വായിക്കുന്നതിനുള്ള അവസരം അവന്‍ ഒരിക്കലും പാഴാക്കിയില്ല. അവന്‍ സി. വി.രാമന്‍ പിള്ളയുടേയും ഒ.ചന്തുമേനോന്റേയും സ്വാമി വിവേകാനന്ദന്റേയും പുസ്തകങ്ങള്‍ വായിച്ചു.

ഒരു ദിവസം ആര്യസമാജക്കാരുടെ ഒരു യോഗത്തില്‍ അവന്‍ പങ്കെടുത്തു. അക്കാലത്തു നിലനിന്നിരുന്ന ജാതി സമ്പ്രദായത്തിനും ഒട്ടനവധി അന്ധവിശ്വാസങ്ങള്‍ക്കുമെതിരായിരുന്നു ആര്യസമാജത്തിന്റെ തത്വശാസ്ത്രം. കേശവപിള്ള ആര്യസമാജത്തില്‍ അംഗത്വമെടുക്കുകയും തന്റെ പേര് കേശവദേവ് എന്ന് മാറ്റുകയും ചെയ്തു. പാലക്കാട്ട് ആര്യസമാജം സംഘടിപ്പിച്ച പ്രക്ഷോഭത്തില്‍ പങ്കെടുത്ത കേശവദേവിനെ പോലീസ് പിടികൂടി. ആര്യസമാജത്തിന്റെ തത്വശാസ്ത്രങ്ങളോട് പൂര്‍ണമായി യോജിക്കുവാന്‍ കേശവദേവിനായില്ല. അവരുമായുള്ള ബന്ധം മതിയാക്കി തിരുവനന്തപുരത്തേക്കുപോയ കേശവദേവ് അവിടെ വച്ച് കേസരി ബാലകൃഷ്ണപിള്ള ,ബോധേശ്വരന്‍,എ.കെ.പിള്ള എന്നിവരെ സന്ധിച്ചു. തിരുവിതാംകൂര്‍ അക്കാലത്തു രാജവാഴ്ച്ചക്കെതിരായ പ്രക്ഷോപത്തിലായിരുന്നു. തിരുവനന്തപുരത്തെ ബുദ്ധിജീവികളുമായുള്ള സഹവാസം സമൂഹം നേരിടുന്ന കാതലായ പ്രശ്‌നങ്ങള്‍ക്കെതിരെ പൊരുതുന്നതിനു തന്റേതായ ഒരു തന്ത്രം രൂപപ്പെടുത്തിയെടുക്കാന്‍ ദേവിന് സഹായകമായി. സ്വാതന്ത്ര്യസമരത്തിലും തന്റേതായ രീതിയില്‍ അദ്ദേഹം പങ്കെടുത്തു. 'സഹോദരന്‍', 'മഹിളാ മന്ദിരം', 'സ്വരാജ്','സ്വദേശാഭിമാനി','മാതൃഭൂമി' എന്നിങ്ങനെയുള്ള പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹം ലേഖനങ്ങളും കഥകളുമെഴുതി. 'മലയാള രാജ്യം' 'ഭജേ ഭാരതം' എന്നിവയില്‍ പത്രപ്രവര്‍ത്തകനായും ദേവ് പ്രവര്‍ത്തിച്ചു. വായനാശീലം കേശവദേവ് ഉപേക്ഷിച്ചതേയില്ല. ഇതിനകം അദ്ദേഹം ബെര്‍ണാഡ് ഷാ, റൊമെയ്ന്‍ റൊളാങ്, വിക്ടര്‍ യൂഗോ, നുട്ട് ഹാംസണ്‍ , മാക്‌സിം ഗോര്‍ക്കി, ലിയോ ടോള്‍സ്‌ട്രോയ് തുടങ്ങിയവരുടെ പുസ്തകങ്ങളെല്ലാം വായിച്ചുകഴിഞ്ഞിരുന്നു.

പരന്ന വായനയിലൂടെ നേടിയെടുത്ത അറിവിന്റെ സമ്പത്തും നാനാ മേഖലകളിലെ നേതാക്കന്മാരുമായുള്ള ആശയ വിനിമയത്തിലൂടെ കൈവന്ന അറിവും ഒരു എഴുത്തുകാരന്‍ എന്ന നിലക്ക് മാത്രമല്ല, പ്രഭാഷകന്‍ എന്ന നിലക്കും ശോഭിക്കുവാന്‍ അദ്ദേഹത്തെ പ്രാപ്ത്തനാക്കി. ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ ലഭിക്കുന്ന ഒരു ക്ഷണവും അദ്ദേഹം നിരസിച്ചില്ല. മിക്കപ്പോഴും സ്വന്തം കീശയില്‍നിന്ന് കാശെടുത്ത് അങ്ങോളമിങ്ങോളം സഞ്ചരിച്ച് അദ്ദേഹം പ്രഭാഷണങ്ങള്‍ നടത്തി. ഈ കാലഘട്ടത്തിലാണ് ദേവ് റഷ്യന്‍ വിപ്ലവത്തെ കുറിച്ച് വായിച്ചത്. രാജ്യം നേരിടുന്ന സകല പ്രശ്‌നങ്ങള്‍ക്കും ഉത്തരം ലഭിച്ചു എന്നദ്ദേഹം വിചാരിച്ചു. ഇന്ത്യയില്‍ രണ്ടാം സോഷ്യലിസ്റ്റ് വിപ്ലവം നടക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം കരുതി. അദ്ദേഹം സ്വയം ഒരു കമ്മ്യൂണിസ്റ്റാണെന്ന് പ്രഖ്യാപിച്ചു; കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ചുവടുറപ്പിക്കുന്നതിന് എത്രയോ മുമ്പായിരുന്നു ഇത്. അദ്ദേഹം റഷ്യന്‍ വിപ്ലവത്തെ കുറിച്ച് 'അഗ്‌നിയും സ്ഫുലിംഗവും' എന്ന ഒരു ലഖുലേഖ തയ്യാറാക്കി, അച്ചടിച്ച് സ്വയം അത് വിതരണം ചെയ്തു. ആലപ്പുഴയിലെ കയര്‍ തൊഴിലാളികളെ സംഘടിപ്പിച്ചു ഒരു ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായി ദേവ്. റഷ്യയിലെ വിപ്ലവാനന്തര കാലത്തേ മാറ്റങ്ങള്‍ അദ്ദേഹത്തിന് ദഹിച്ചില്ല. ഇതോടെ കമ്യൂണിസം ഉപേക്ഷിച്ചു എന്നു മാത്രമല്ല, അതിനെതിരെ പ്രവര്‍ത്തിക്കാനുമാരംഭിച്ചു. ഇതേ കാരണത്താല്‍തന്നെ തൃശൂരില്‍ ചേര്‍ന്ന പുരോഗമന സാഹിത്യ സമ്മേളനം രാഷ്ട്രീയ നിറമുള്ള ഒരു പ്രകടന പത്രിക അംഗീകരിക്കുന്നതിനെ അതിനിശിതമായി എതിര്‍ക്കുകയും ചെയ്തു. എല്ലാറ്റിനെയും എതിര്‍ക്കുന്ന സ്വഭാവക്കാരനാണ് ദേവ് എന്ന് പറഞ്ഞു ദേവിന്റെ മനോഭാവത്തെ തള്ളിക്കളയാന്‍ പലരും ശ്രമിച്ചു. പക്ഷെ എതിര്‍പ്പിന്റെ സ്വരമുയര്‍ത്തിയത് അതിനുള്ള ധൈര്യവും ദൃഢതയുമുണ്ടായിരുന്നതുകൊണ്ടാണ് എന്ന വസ്തുത അവശേഷിക്കുന്നു.

കേശവദേവ് എന്ന തൊഴിലാളി പ്രവർത്തകൻ


റഷ്യൻ വിപ്ലവത്തെക്കുറിച്ചു വായിച്ചറിഞ്ഞതിലൂടെ കേശവദേവിന് തൊഴിലാളികളുടെ അവകാശങ്ങളെയും ആനുകൂല്യങ്ങളെയും പറ്റി ധാരണയുണ്ടായിരുന്നു. ഇക്കാര്യത്തിൽ അദ്ദേഹത്തിൽ ആദ്യമായി സ്വാധീനം ചെലുത്തിയ പുസ്തകം ജോൺ റീഡിന്റെ "ലോകത്തെ പിടിച്ചുലച്ച പത്തു ദിനങ്ങൾ" ആയിരുന്നു. റഷ്യൻ വിപ്ലവം അദ്ദേഹത്തിന്റെ കണ്ണ് തുറപ്പിച്ചു. ദിവസവും കാണുന്ന തൊഴിലാളികളുടെ ദുരവസ്ഥയെപ്പറ്റി അദ്ദേഹം ചിന്തിച്ചു. അക്കാലത്തു കേരളത്തിൽ വളരെ കുറച്ചു വ്യവസായ ശാലകളേ ഉണ്ടായിരുന്നുള്ളു. തൊഴിലാളികളെ നിലയ്ക്ക് നിർത്താൻ ഫാക്ടറി മുതാലാളിമാർ എല്ലാ അടവും പ്രയോഗിച്ചു.

കയർ തൊഴിലാളികളുടെ വാർഷിക യോഗമായിരുന്നു അവരെ അഭിസംബോധന ചെയ്യാൻ കേശവദേവിന് കിട്ടിയ ആദ്യ അവസരം, സാധാരണ ഇത്തരം യോഗങ്ങളെ അഭിസംബോധന ചെയ്തിരുന്നത് മാനേജ്മെന്റിനെ പ്രശംസിക്കുന്ന ഉടമകളോ അവരുടെ ബിനാമികളോ ആയിരിക്കും. "സഖാക്കളേ" എന്നാണ് കേശവദേവ് യോഗത്തിനെത്തിയവരെ അഭിസംബോധന ചെയ്തത്. സമത്വത്തിനും സാഹോദര്യത്തിനും സ്വന്തം അവകാശങ്ങൾക്കും വേണ്ടി പൊരുതാൻ അദ്ദേഹം അവരെ ആഹ്വനം ചെയ്തു. തൊഴിലാളികൾ എന്ന നിലയ്ക്ക് അവർക്കുള്ള പ്രത്യേകാനുകൂല്യങ്ങളെപ്പറ്റി അദ്ദേഹം അവരെ പഠിപ്പിച്ചു.

നാവിക തൊഴിലാളി യൂണിയനെയും അദ്ദേഹം അഭിസംബോധന ചെയ്തു. അക്കാലത്തെ നിരക്ഷരരായ തൊഴിലാളികളെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുക പ്രയാസമേറിയ കാര്യമായിരുന്നു. ലക്ഷ്യം നേടാൻ വേണ്ടി വന്നാൽ ഏതു മാർഗ്ഗവും സ്വീകരിക്കാം എന്ന് ദേവ് നിർഭയനായി വാദിച്ചു.

ദേവ് തൊഴിലാളി സംഘടനയുടെ സെക്രട്ടറിയായി. സെക്രട്ടറി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സേവനങ്ങൾ തൊഴിലാളി പ്രസ്ഥാനത്തെ വളരെയേറെ സഹായിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് എംപയർ കൊയർ ഇൻഡസ്ട്രയിൽ ആദ്യ സമരമുണ്ടായത്. അതോടെ അദ്ദേഹം മുഴുവൻ സമയ തൊഴിലാളി പ്രവർത്തകനായി. ജനങ്ങളെ സോഷ്യലിസത്തെ കുറിച്ച് ബോധവാന്മാരാക്കുന്നതിനായി അദ്ദേഹം "അഗ്നിയും സ്ഫുലിംഗവും" എന്ന ചെറിയ പുസ്തകം എഴുതി. അംശി നാരായണ പിള്ള പുറത്തിറക്കിയിരുന്ന "മഹാത്മാ" എന്ന പത്രത്തിൽ അദ്ദേഹം സ്ഥിരമായി എഴുതി. സ്വാതന്ത്ര്യ സമരവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം, ഇടതുപക്ഷ ചായ്വ്, മൂർച്ചയേറിയ വാക്ചാതുരിയും എഴുത്തും യാഥാസ്ഥിതികരോടുള്ള എതിർ മനോഭാവവും വിപ്ലവ പ്രസ്ഥാനത്തിന്റെ ആദ്യ കാലഘട്ടത്തിൽ തന്നെ ദേവിനെ ഒരു തികഞ്ഞ തൊഴിലാളി പ്രവർത്തകനാക്കി.

ഇ എം എസ് നമ്പൂതിരിപ്പാടിന്റെ വാക്കുകൾ: "ആലപ്പുഴയിലെ കയർ തൊഴിലാളി യൂണിയന്റെ ഉത്ഭവത്തിനും വളർച്ചക്കും കേശവദേവ് വളരെ സൃഷ്ടിപരമായ പങ്കു വഹിച്ചു. കമ്മ്യൂണിസ്റ്റുകാരും കയർ തൊഴിലാളികളും മറന്നുകൂടാത്ത ഒരു വസ്തുതയാണിത്.

പി.കേശവദേവ് - നാടകകൃത്ത്


നാടകവുമായി നേരിട്ടു ബന്ധപ്പെടുകയും പ്രൊഫഷണല്‍ നാടകസംഘങ്ങള്‍ക്കായിത്തന്നെ നിരവധി നാടകങ്ങള്‍ രചിക്കുകയും ചെയ്ത ആളാണ് കേശവദേവ്. നാടകരംഗത്തെ അനുഭവങ്ങള്‍ ചെറുകഥകളും നോവലുകളും നാടകങ്ങളും രചിക്കുന്നതില്‍ അദ്ദേഹം ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ടു. ദേവ് ജീവിതത്തില്‍ ഒരിക്കലേ സര്‍ക്കാരുദ്യോഗസ്ഥനായിട്ടുള്ളൂ. അത് ആകാശവാണിയിലെ ഡ്രാമാ പ്രൊഡ്യൂസറായിട്ടാണ്.

എന്നും താനൊരു പ്രചാരകനാണെന്ന് അഭിമാനപൂര്‍വ്വം പറഞ്ഞിരുന്ന സാഹിത്യകാരനായിരുന്നു ദേവ്. ആശയ പ്രചാരണത്തിന് നാടകം പോലെ പറ്റിയ മറ്റൊരു കലാരൂപം അന്ന് ലഭ്യമായിരുന്നില്ല. മൊത്തം പന്ത്ര്ണ്ട്‌ നാടകങ്ങളും മൂന്ന് ഏകാങ്കനാടക സമാഹാരങ്ങളും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ടു. 'ഒരുമുറി തേങ്ങ' (1959) നാടകകൃത്തായ കേശവദേവിന്‍റെ സവിശേഷതകള്‍ വ്യക്തമാക്കുന്നു. 'കൊല്ലനും കൊല്ലത്തിയും ഒന്ന്' , 'ഒരുമുറി തേങ്ങ' എന്നീ നാടകങ്ങള്‍ ഗാര്‍ഹികാന്തരീക്ഷത്തെ അധികരിച്ചിട്ടുള്ളതാണ്. ചെറിയ പിണക്കങ്ങള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതും ഏതെങ്കിലും ഒന്നോ അതിലധികമോ കഥാപാത്രങ്ങളുടെ വീണ്ടുവിചാരത്തിന്‍റെ ഫലമായി പിണക്കങ്ങള്‍ അവസാനിക്കുന്നതുമാണ് ഈ നാടകങ്ങളുടെ പ്രമേയം. 1947-ല്‍ പുറത്തു വന്ന 'മുന്നോട്ട്' എന്ന നാടകം പുരോഗതിയുടെ ശക്തികള്‍ക്ക് പിന്തുണ നല്‍കുന്നതാണ്. 'മുന്നോട്ടി'ലും, 'പ്രധാനമന്ത്രി'യിലും നാടകകൃത്തായ ദേവ് സ്വീകരിച്ച നിലപാടില്‍ നിന്നും വ്യത്യസ്ഥമായ സമീപനമാണ് 'ഞാനിപ്പകമ്മ്യൂണിസ്റ്റാവും' (1953), 'മഴയങ്ങും കുടയിങ്ങും' (1956) തുടങ്ങിയ നാടകങ്ങള്‍ സ്പഷ്ടമാക്കുന്നത്. കുറെയധികം ഏകാങ്കങ്ങള്‍-ലഘുനാടകങ്ങളും എഴുതിയിട്ടുണ്ട്‌ കേശവദേവ്. തൊണ്ടുതല്ലുകാരി ലക്ഷ്മി സ്നേഹമെന്ന വികാരത്തിന് അടിമയാകുന്നതും അവള്‍ ഗര്‍ഭിണിയാകുന്നതും കാമുകനായ ഭാസ്കരന്‍ വേറെ നല്ലൊരു കുടുംബത്തില്‍ നിന്നു വിവാഹം ചെയ്യുന്നതുമാണ് 'തൊണ്ടുകാരി'യിലെ ഇതിവൃത്തം. ചുമട്ടുതൊഴിലാളിയെയും തെണ്ടിയെയും യാചകരെയും എല്ലാം തന്‍റെ നാടകത്തിലെ കഥാപാത്രങ്ങളാക്കി ദേവ്. മനഃശാസ്ത്രപരമായ ഒരിതിവൃത്തമാണ് 'നുണ നേരാകുമോ' എന്ന ലഘുനാടകത്തില്‍.

രസിപ്പിക്കുക, രസിപ്പിക്കുമ്പോള്‍ തന്നെ ചില കാര്യങ്ങള്‍ സദസ്യരുടെ ഉള്ളിലേക്ക് കടത്തിവിടുക-ഇതിനാണ് ദേവ് തന്‍റെ നാടകങ്ങളിലൂടെ ശ്രമിച്ചത്. പക്ഷെ, ഒന്നുണ്ട്‌; കേട്ടിരിക്കാന്‍ രസമുള്ള, ദ്രുതഗതിയില്‍ നീങ്ങുന്ന ചൊടിയുള്ള സംഭാഷണമാണ് അദ്ദേഹത്തിന്‍റെ നാടകങ്ങളുടെ ജീവന്‍.

പി.കേശവദേവ് - സമകാലികര്‍


സാഹിത്യവും കലയും പുതിയ മാനങ്ങള്‍ കൈവരിച്ച കാലഘട്ടമാണ് ആയിരത്തി തൊള്ളായിരത്തിനാല്പതുകള്‍. കഥ രചന ശൈലിയില്‍ പൊതുവെ കാതലായ മാറ്റങ്ങള്‍ ഈ കാലയളവിലുണ്ടായി. ചുറ്റിലുമുള്ള ജീവിത യാഥാര്‍ഥ് യങ്ങളുടെ ചിത്രീകരണത്തിന് ഊന്നല്‍ നല്‍കുന്ന രീതിയിലേക്കുള്ള ചുവടുമാറ്റം, നിലവിലുള്ള മൂല്യങ്ങ ളെ പുനഃപരിശോധിക്കുന്നതിനും മാറ്റത്തിനുള്ള ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്നതിനും എഴുത്തുകാര്‍ അസാധാരണ മായ ധൈര്യം കാണിച്ചു. ജീവിതയാഥാര്‍ഥ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ഈ രീതി നിലവിലുള്ള സാമൂഹിക സങ ്കല്‍പ്പങ്ങളെ നിശിതമായി വിമര്‍ശിക്കുന്നതായിരുന്നു. മലയാള കഥാസാഹിത്യത്തെ പുത്തനുണര്‍വേകി മുന്നോട് ടു നയിക്കുന്നതിന് ഇത് വഴിയൊരുക്കി. പി.കേശവദേവും അദ്ദേഹത്തിന്റെ സമകാലികരായ വൈക്കം മുഹമ ്മദ് ബഷീറും തകഴി ശിവശങ്കരപ്പിള്ളയുമാണ് പുരോഗമന മലയാള സാഹിത്യത്തിന്റെ ശില്പികളായി കണക്കാക്കപ്പെടുന ്നത്. തങ്ങളുടെ കഥകളിലൂടെയും നോവലുകളിലൂടെയും നമ്മുടെ ഭാഷയെയും സാഹിത്യത്തെയും അവര്‍ സംപുഷ്ട മാക്കി.

വൈക്കം മുഹമ്മദ് ബഷീർ (1906ൽ ജനനം)

ബാല്യകാലസഖി (1944) യിലൂടെയാണ് ബഷീർ എഴുത്തുകാരനെന്ന നിലയിൽ പ്രശസ്തനാവുന്നത്. മുസ്ലിം സമുദായത്തിന്റെ പോരായ്മകളെ തുറന്നു കാട്ടിയ എഴുത്തിലൂടെ ബഷീർ ഒരു സാമൂഹിക വിമർശകന്റെ പങ്കു വഹിച്ചു. "ന്റുപ്പൂപ്പായ്ക്കൊരാനേണ്ടാർന്ന്", "മതിലുകൾ", "പാത്തുമ്മയുടെ ആട്" എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ നോവലുകളാണ്. ഇവയും അദ്ദേഹത്തിന്റെ മറ്റു നോവലുകളും കഥകളുമെല്ലാം ബഷീറിന്റെ രചന വൈശിഷ്ട്യം വെളിവാക്കുന്നു. മുറുക്കമുള്ള കൊച്ചു കൊച്ചു വാചകങ്ങളാണ് അദ്ദേഹത്തിന്റെ എഴുത്തിന്റെ രീതി. അദ്ദേഹത്തിന്റെ മൂർച്ചയേറിയ നർമ്മം കാല്പനികമാണ്. ചുരുക്കത്തിൽ, കഥാശാഖയുടെ പുതുയുഗപ്പിറവിയിൽ ശ്രദ്ധേയമായ പങ്കുവഹിച്ച എഴുത്തുകാരനാണ് ബഷീർ.

തകഴി ശിവശങ്കരപ്പിള്ള (1912ൽ ജനനം)

ചെറുകഥാകൃത്ത് എന്ന നിലയിലാണ് തകഴി തൻ്റെ സാഹിത്യ സപര്യക്ക് തുടക്കമിട്ടത്. "വിശദാംശങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന സൂക്ഷ്മദൃഷ്ടി സവിശേഷതയുമായുള്ള അദ്ദേഹത്തിന്റെ മികച്ച കഥകളിൽ തന്റേതായ ലളിത്യവും അനന്യമായ ശൈലിയിൽ ഇത് ഉപയോഗപ്പെടുത്തുന്നത് കാണാം" . അദ്ദേഹത്തിന്റെ ആദ്യകാല നോവലികളിലൊന്നായ "രണ്ടിടങ്ങഴി" തികച്ചും വ്യത്യസ്തമായ വിഷയമവതരിപ്പിച്ചു വൻപിച്ച വിജയം കുറിച്ചു. മുതലാളിത്തം സൃഷ്ടിക്കുന്ന ഭൗതികമായ അസമത്വവും അധഃസ്ഥിത വർഗ്ഗത്തിന്റെ പോരാട്ടങ്ങളുമെല്ലാമാണ് അദ്ദേഹത്തിന്റെ മിക്ക നോവലുകൾക്കും വിഷയമായത്. കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും അവിഹിത പ്രണയം പ്രതിപാദിക്കുന്ന "ചെമ്മീൻ" മുക്കുവ സമൂഹത്തിന്റെ ജീവിതത്തെ കുറിച്ച് ഉൾകാഴ്ച നൽകുന്നതിനൊപ്പം നമ്മുടെ ഉത്തമ വികാരങ്ങളെ ഉണർത്തുകയും ചെയ്യുന്നു. "ഏണിപ്പടികൾ", "കയർ", എന്നിവയാണ് മറ്റു രചനകൾ.

അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ച്


പി.കേശവദേവ് 1983 ജൂലായ് 1 ന് അന്തരിച്ചു. സംസ്ഥാന ബഹുമതികളോടെ ആയിരുന്നു സംസ്കാരം.ഭാര്യ സീതാലക്ഷ്മിയെയും 16 വയസ്സുപോലും തികയാത്ത മകൻ ജ്യോതിദേവിനെയും വിട്ടാണ് അദ്ദേഹം പോയത്. 1965 ൽ ദേവ് പണികഴിപ്പിച്ച 'ലക്ഷ്മിനിലയം' എന്ന വസതിയിലാണ് ഇരുവരുമിപ്പോഴും താമസം. ദേവ് ജീവിച്ചിരുന്ന കാലത്തു സാഹിത്യ-സാംസ്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു 'ലക്ഷ്മിനിലയം'. ഈ വീടിരിക്കുന്ന തെരുവിന് 'പി.കേശവദേവ് റോഡ്' എന്നാണ് മഹാനായ എഴുത്തുകാരനോടുള്ള ആദരസൂചകമായി തിരുവനന്തപുരം കോർപറേഷൻ നാമകരണം ചെയ്തിരിക്കുന്നത്. ദേവിന്റെ വിയോഗത്തിന് ശേഷമുള്ള വർഷങ്ങൾ സീതാലക്ഷ്മിയെയും ജ്യോതിദേവിനെയും സംബന്ധിച്ചു യാതനഭരിതമായിരുന്നു. സീതാലക്ഷ്മി അസാമാന്യ ധൈര്യത്തോടെയും ചാതുര്യത്തോടെയുമാണ് ഈ വൈഷമ്യങ്ങൾ നേരിട്ടത്.

കേശവദേവ് ജീവിച്ചിരുന്ന കാലത്തു തന്നെ സീതാലക്ഷ്മി എഴുത്തിനുള്ള നൈപുണ്യം തെളിയിച്ചിരുന്നു. അവരുടെ ആദ്യ കൃതിയായ "കേശവദേവ് എൻ്റെ നിത്യകാമുകൻ'' കേശവദേവുമൊത്തുള്ള ജീവിതത്തെ കുറിച്ചുള്ള ഒരു കാവ്യാത്മക അവതരണമായിരുന്നു. "കേശവദേവിനൊപ്പം സീത" "നൊമ്പരങ്ങൾ" എന്നീ കൃതികൾ ആത്മകഥാപരമാണ്. "ആരാധിക" "നീർമിഴിപ്പൂക്കൾ", "രേഖാപിള്ളയുടെ മന്ദാരക്കുട്ടൻ" എന്നിവ സീതാലക്ഷ്മി രചിച്ച നോവലുകളാണ്. വായനക്കാരും വിമർശകരും ഒരുപോലെ നെഞ്ചേറ്റിയ പുസ്തകങ്ങളാണിവ. കേശവദേവ് നാല് അദ്ധ്യായങ്ങൾ എഴുതി പൂർത്തിയാക്കാതെ പോയ നോവലിന് ഇരുപത് അദ്ധ്യായങ്ങൾ കൂടി എഴുതിപൂർത്തിയാക്കിയ സീതാലക്ഷ്മിടെ ധീരമായ ഉദ്യമത്തിന്റെ ചരിത്രമാണ് "പഠിച്ച കള്ളൻമാർ" എന്ന കൃതിക്ക് പിന്നിലുള്ളത്.

നഗരത്തിന്റെ കിഴക്കന്‍ ഭാഗത്തിന്റെ മനോഹരമായ ദൃശ്യം പകര്‍ന്നു നല്‍കുന്നതാണ് വീടിന്റെ മുകള്‍ നിലയില്‍ കേശവദേവ് ഉപയോഗിച്ചിരുന്ന മുറി. ദേവ് അവശേഷിപ്പിച്ചു പോയ അതെ രീതിയില്‍ തന്നെ ആ മുറി നിലനിര്‍ത്തിയിരിക്കുന്നു. ദേവിന്റെ പേന, കറുത്ത ഫ്രെയിമുള്ള കണ്ണട, എഴുത്തുമേശ, ചാരുകസേര, വെറ്റില ചെല്ലം, പുസ്തകശേഖരം, എല്ലാം അതെ നിലയില്‍ സൂക്ഷിച്ചിരിക്കുന്നു.കഷ്ടതകള്‍ക്കിടയിലും ദേവിന്റെ മകന്‍ ജ്യോതിദേവ് പഠനത്തില്‍ തിളങ്ങി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസും എം.ഡിയും എടുത്ത ജ്യോതിദേവ് അമേരിക്കയിലെ മിനസോട്ട മയോ ക്ലിനിക്കില്‍ നിന്ന് എന്‍ഡോക്രൈനോളജിയില്‍ ഫെലോഷിപ് പരിശീലനവും പൂര്‍ത്തിയാക്കി. നിലവില്‍ അദ്ദേഹം തിരുവനന്തപുരം മുടവന്മുകളിലെ ജ്യോതിദേവ്‌സ് ഡയബെറ്റിസ് ആന്‍ഡ് റിസേര്‍ച്ച് സെന്ററിന്റെ സി.ഇ.ഒ യും ഡയറക്ടറുമാണ്. നിരവധി ശാസ്ത്രലേഖനങ്ങളും അവതരണങ്ങളും (അമേരിക്കന്‍ ഡയബെറ്റിസ് അസോസിയേഷന്‍) അദ്ദേഹത്തിന്റെതായുണ്ട്. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി 150 ലധികം സി.എം.ഇ. പരിപാടികളില്‍ അദ്ദേഹം പ്രഭാഷണം നടത്തിയിട്ടുണ്ട്. പി.കേശവദേവ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള ഡയബസ്‌ക്രീന്‍ കേരളക്കു വേണ്ടി കേരളത്തിലങ്ങോളമിങ്ങോളം 300 ലധികം പ്രമേഹ രോഗ നിര്‍ണയ, ബോധവല്‍ക്കരണ ക്യാമ്പുകളും അദ്ദേഹം നടത്തിട്ടുണ്ട്. ടെലിവിഷനില്‍ 500 പ്രമേഹ ബോധവല്‍ക്കരണ പരിപാടികള്‍ പൂര്‍ത്തിയാക്കിയതിന് 'ഫോറം ഫോര്‍ ബെറ്റര്‍ ടെലിവിഷന്‍' അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. പ്രമേഹ ചികിത്സയുമായി ബന്ധപ്പെട്ടു ടെലിമെഡിസിന്‍ മേഖലയില്‍ നടത്തിയ നവസംരംഭങ്ങളുടെ പേരില്‍ അമേരിക്കയിലെ 'ഹ്യൂമാനിറ്റി ഇന്‍ യൂണിറ്റി' പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായി. ഡയബറ്റിസ് ടെലിമാനേജ്‌മെന്റ് സിസ്റ്റം,ഗ്ലുക്കോസ് നില നിര്‍ണയം,ഇന്‍സുലിന്‍ പമ്പുകള്‍ വാര്‍ദ്ധക്യകാല പ്രമേഹബാധ എന്നിങ്ങനെ ഉള്ളതാണ് അദ്ദേഹത്തിന്റെ ഗവേഷണ മേഖല. സുനിതയാണ് ഭാര്യ. മകന്‍ കൃഷ്ണദേവ് എം.ബി.ബി.എസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. കുടുംബത്തിന് രണ്ടു വെബ്‌സൈറ്റുകള്‍ ഉണ്ട്. www.jothydev.net and www.kesavadev.net


തിരുവനന്തപുരത്ത് താമസിക്കുന്ന ഉറ്റബന്ധുക്കൾ:

ശ്രീമതി കേശവദേവ് - സീതാലക്ഷ്മി ദേവ് (0471-2347878)

കേശവദേവിന്റെ മകൻ - ജ്യോതിദേവ് കേശവദേവ് (0471 - 2346200, 2356200)

കേശവദേവിൻ്റെ പൗത്രൻ - കൃഷ്ണദേവ് ജ്യോതിദേവ് (0471 - 2356200)

കേശവദേവിൻ്റെ സഹോദരി ജാനകിയുടെ മകൾ - സരസ്വതി അമ്മ (0471-2321318)

സീതാലക്ഷ്മിയുടെ സഹോദരൻ - വിജയലയം വിജയകുമാർ (മക്കൾ : യമുന , മായ)

സീതാലക്ഷ്മിയുടെ സഹോദരിമാർ - വസന്തകുമാരി ,ചന്ദ്രമതി

സഹോദരപത്നി - ചെല്ലമ്മ/നിർമല , (O471-2358090)

സഹോദരീ ഭർത്താക്കന്മാർ - പുരുഷോത്തമൻ (പി.വി.ആനന്ദിൻറെ മകൻ),

വിശ്വംഭരൻ (2473140) (മകൻ - കൃഷ്ണചന്ദ്രൻ)

ശ്രീമതി ജ്യോതിദേവ് കേശവദേവ് - സുനിത ജ്യോതിദേവ് (98474 44442)

സുനിതയുടെ പിതാവ് - എ.ജയപാലൻ (98461 28688)

അമ്മ - കുമാരി എസ്.സരള

സഹോദരി - ഐശ്വര്യ മേനോൻ