യഥാര്‍ത്ഥനാമം കേശവപിള്ള. മലയാള നോവലിസ്റ്റും വിപ്ലവകാരിയായ ചിന്തകനും വാഗ്മിയും. 1905 ഓഗസ്റ്റില്‍ ജനിച്ചു.
അച്ഛന്‍: ദേശത്ത് കൊച്ചുവീട്ടില്‍ പപ്പുപിള്ള.
അമ്മ: പറവൂരില്‍ നല്ലേടത്ത് കാര്‍ത്ത്യാനിയമ്മ.
കുടുംബത്തിലെ ദാരിദ്ര്യം മൂലം പ്രൈമറി വിദ്യാലയത്തില്‍ പഠനം അവസാനിപ്പിച്ചു. കുറച്ചുനാള്‍ ഖദര്‍ വ്യാപാരത്തിലേര്‍പ്പെട്ടു. സ്ഥിരപ്രയത്നം കൊണ്ട് മലയാളത്തിലും ഇംഗ്ലീഷിലും അവഗാഹം നേടി. പണ്ഢിറ്റ് ഖുശീറാമിന്‍റെ ചിന്തകളില്‍ ആകൃഷ്ടനായി ആര്യസമാജത്തില്‍ ചേര്‍ന്ന് കേശവദേവ് എന്ന പേര് സ്വീകരിച്ചു. പിന്നീട് യുക്തിവാദി പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തകനായി രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. ആലപ്പുഴയിലും, മട്ടാഞ്ചേരിയിലും തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സ്വദേശാഭിമാനി, രാജഭാരതം, പ്രതിദിനം, മഹാത്മാ എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു. 1930-തുകളില്‍ മലയാള കഥാസാഹിത്യത്തിന്‍റെ നവോത്ഥാനത്തിന് നേതൃത്വം നല്‍കി.
ആദ്യനോവല്‍ ഓടയില്‍ നിന്ന്. എണ്‍പതോളം കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടു്. അയല്‍ക്കാര്‍ 1964-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡു നേടി.
ഓടയില്‍ നിന്ന്, റൗഡി, സ്വപ്നം, ആദ്യത്തെ കഥ, ഒരു സുന്ദരിയുടെ ആത്മകഥ എന്നിവ ചലച്ചിത്രമായി. കേരളസാഹിത്യ അക്കാദമിയുടെ ഫെല്ലോഷിപ്പ് ലഭിച്ചിട്ടു്. 1983 ജൂലൈ ഒന്നിന് അന്തരിച്ചു.
ഭാര്യ: സീതാലക്ഷ്മി ദേവ്
മകന്‍: ജ്യോതിദേവ്
ലോകപ്രശസ്തനായ നോവലിസ്റ്റും, ചെറുകഥാകൃത്തും, സാമൂഹിക പരിഷ്കര്‍ത്താവും, സ്വാതന്ത്ര്യസമരസേനാനിയും മികച്ച പ്രഭാഷകനുമായ പി. കേശവദേവിന്‍റെ പാവനസ്മരണ നിലനിര്‍ത്തുന്നതിനു വേണ്ടി
കുടുംബാംഗങ്ങള്‍ ചേര്‍ന്ന് 2001 ല്‍ രൂപീകരിച്ചതാണ് പി.കേശവദേവ് ട്രസ്റ്റ് .ഇദ്ദേഹത്തിന്‍റെ രചനകള്‍ ആധുനിക കേരളത്തിന്‍റെ പരിണാമ ചരിത്രവുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നു.
സാഹിത്യപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം, കേരളത്തിലും മറ്റെവിടെയെങ്കിലുമുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങളുടെ ആരോഗ്യത്തിനും, സാമൂഹികവും മാനസികവുമായ ക്ഷേമത്തിനും സജീവമായി ഇടപെടുന്നതും, സംരക്ഷിക്കുന്നതും നിലനിർത്തുന്നതുമായ ഒരു ചാരിറ്റബിൾ സംഘടനയാണ് ഇത്.
2005 മുതൽ പി. കേശവ്ദേവ് ട്രസ്റ്റ് സംഘടിപ്പിച്ച പ്രധാന വാർഷിക സാഹിത്യ പരിപാടിയാണ് പി.കേശവദേവിന്‍റെ പേരില്‍ നല്‍കുന്ന അവാര്‍ഡുകള്‍. ട്രസ്റ്റിന്‍റെ പ്രവര്‍ത്തങ്ങളിലൊന്നാണ് ഈ വെബ് സൈറ്റ്.